കുട്ടിക്കാനം: മരിയന്‍ കോളജിന്റെ നേതൃത്വത്തില്‍ മലേഷ്യന്‍ ലിങ്കണ് യൂണിവേഴ്സിറ്റിയില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് ഡോക്ടറേറ്റ് ബിരുദം നല്കി. കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്ന ചടങ്ങില്‍ ലിങ്കണ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ.ഡോ. അമീയ ഭോമിക് ബിരുദദാനം നിര്‍വഹിച്ചു.
കോളജ് മാനേജര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. അജിമോന് ജോര്‍ജ്, ലിങ്കണ് യൂണിവേഴ്സിറ്റി മിഡില്‍ ഈസ്റ്റ് റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജ്യോതിഷ് കുമാര്‍, സെന്റര്‍ ഡയറക്ടര്‍ ഡോ. ജോസ് ജയിംസ്, അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് ഏബ്രഹാം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അധ്യാപകന് ഡോ. നാഗേന്ദ്രകുമാര്‍, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ബിന്നി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. അമീയ ഭോമിക് ഗവേഷകരുമായി സംവദിച്ചു. ലിങ്കണ് യൂണിവേഴ്സിറ്റി മരിയന്‍ ഗവേഷണ കേന്ദ്രത്തിനു കീഴില്‍ 70 വിദ്യാര്‍ഥികള്‍ ഗവേഷണം നടത്തിവരുന്നുണ്ട്.